ഭൂമിക്കു വേണ്ടിയുള്ള സമരം തുടരുക തന്നെ ചെയ്യും സി.കെ.ജാനു
ഭൂമിക്കു വേണ്ടിയുള്ള സമരം തുടരുക തന്നെ ചെയ്യുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു.ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാകും വരെ സമരം തുടരുമെന്നും ജാനു. മാനന്തവാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ഭാഗമാണെന്നും ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സി.കെ.ജാനു പറഞ്ഞു.