കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മമ്മൂട്ടി എത്തി

0

പുല്‍വാമയില്‍ തീവ്രവാദിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ നടന്‍ മമ്മൂട്ടിയെത്തി. പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി തൃക്കൈപ്പറ്റ വസന്തകുമാറിന്റെ വീട്ടിലെത്തിയത്. നടന്‍ അബു സലീം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. വസന്തകുമാറിന്റെ ഭാര്യ ഷീനയേയും, അമ്മയേയും മക്കളേയും സന്ദര്‍ശിച്ച മമ്മൂട്ടി വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചനയും നടത്തി. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയത്. ഇങ്ങോട്ട് നടന്നാണ് താരം എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!