തൗര്യത്രികം 2019 ഉദ്ഘാടനം ചെയ്തു
വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ 12, 13, 14 തീയതികളിലായി നടന്ന തൗര്യത്രികം – 2019 യുവചലച്ചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷമാണ് കോളേജിന്റെ കലാമികവ് ഉണരുന്നത്. ഉദ്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു.പി.ടി.എ.പ്രസിഡ്രണ്ട് യു.എ.പൗലോസ്, പ്രൊഫ. സദാശിവന്‍, പ്രൊഫ. സോമസുന്ദരന്‍, പ്രൊഫ.നൗഫല്‍, ബഷീര്‍ കെ.ടി ശ്യാം സുന്ദര്‍,സോനു,ഫായിസ് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും ഗസല്‍ സന്ധ്യയും നടന്നു.