ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു
എടവക കമ്മന ആശാരിപണിക്കാരനായ കോവില്‍ രവിയുടെ കടയാണ് കത്തി നശിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ രവി ഫര്‍ണ്ണിച്ചര്‍ കട അടച്ച് വീട്ടിലേക്ക് പോയിരുന്നു.കട കത്തുന്നത് കണ്ട നാട്ടുകാര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് രവി സംഭവമറിഞ്ഞത് തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.കത്തിയത് എങ്ങനെയെന്ന് അറിയില്ലന്നും ഏതാണ്ട് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും മാനന്തവാടി പോലിസില്‍ പരാതി നല്‍കിയതായും രവി പറഞ്ഞു.( ആ്യ ലേ)