മുഖ്യമന്ത്രിക്ക് കൊവിഡ്
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കും.മുഖ്യമന്ത്രിയുടെ മകള്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പിണറായി വിജയനെ മാറ്റാനാണ് നിലവില്‍ തീരുമാനം. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.