തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കും കൃഷി അനുബന്ധ മേഖലക്കും പ്രാധാന്യം നല്‍കി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ബജറ്റ്. മുപ്പത്തി എട്ട് കോടി എഴുപത്തി ഒന്ന് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി ഇരുനൂറ്റി ഇരുപത്തി ഒന്‍പത് (38,71,85,229) രൂപ വരവും മുപ്പത്തി എട്ട് കോടി ഇരുപത്തി എട്ട് ലക്ഷത്തി അമ്പത്തി അയ്യായിരത്തി പതിനാറ് (38,28,55,016) രൂപ ചിലവും നാല്‍പത്തിമൂന്ന് ലക്ഷത്തി മുപ്പതിനായിരത്തി ഇരുനൂറ്റിപതിമൂന്ന് ( 43,30,213 ) രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് ഷൈമ മുരളീധരന്‍ അവതരിപ്പിച്ചത്
ലൈഫ് പദ്ധതിയില്‍ ഇതിനകം 413 വീടുകള്‍ പൂര്‍ത്തീകരിച്ചു.സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കായി ഒരു കോടി 13 ലക്ഷം രൂപ വകയിരുത്തി ഇത് കൂടാനെ സര്‍ക്കാര്‍ വായ്പയായി രണ്ട് കോടി 10 ലക്ഷം രൂപയും ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളില്‍ നിന്ന് 70ലക്ഷം രൂപയും ഭവനപദ്ധതിക്കായി നീക്കിയിട്ടുണ്ട്.കൃഷി അനുബന്ധ മേഖലക്കായി ഒരു കോടി മൂന്ന് ലക്ഷത്തി അയ്യായിരം രൂപയും സേവന മേഖലകളില്‍ പതിനേഴര ലക്ഷവും അംഗണ്‍വാടിപോഷകാഹാരത്തിന് 61 ലക്ഷം രൂപയും കേന്ദ്ര വിഹിതമായി 30 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തലപ്പുഴ മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയും ഹരിതഗ്രാമം തുടര്‍ പദ്ധതിക്കായി 12 ലക്ഷം, പഞ്ചായത്ത് ഓഫീസ് ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍ എന്നിവക്കായി മൂന്ന് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 15 കോടി രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഷൈമ മുരളീധരന്‍ അവതരിപ്പിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബാബു ഷജില്‍ കുമാര്‍, എന്‍.ജെ.ഷജിത്ത്, കെ.ഷബിത, മെമ്പര്‍മാരായ എം.ജി.ബാബു, ലിസി ജോസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.മുഹമദ് സലീം തുടങ്ങിയവര്‍ സംസാരിച്ചു.