പ്രളയാനന്തര കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേക്കി മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് ബജറ്റ്

0

ഭവന പദ്ധതിക്കും പ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും മുന്‍ ഗണന നല്‍കി മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് ബജറ്റ്. നൂറ്റി ഇരുപത്തിരണ്ട് കോടിപതിനാറ് ലക്ഷത്തി പത്തൊന്‍പതിനായിരത്തി തൊള്ളായിരത്തി ഏഴ് രൂപ വരവും. നൂറ്റി ഇരുപത്തിരണ്ട് കോടി ഒന്‍പത് ലക്ഷത്തിനാലായിരത്തി തൊള്ളായിരത്തി ഏഴ് രൂപ ചിലവും. ഏഴ് ലക്ഷത്തി പതിനഞ്ചായിരം രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി അവതരിപ്പിച്ചത്.ഭവനനിര്‍മാണത്തിന് മുന്‍ഗണന നല്‍കി മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിക്കും സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷനിലൂടെയും നടപ്പാക്കുന്ന പദ്ധതികള്‍ക്കായി 2.62 കോടി രൂപയാണ് വകയിരുത്തിയത്. കാര്‍ഷികമേഖലയ്ക്കും ബജറ്റ് മികച്ച പരിഗണനയാണ് നല്‍കുന്നത്. നെല്‍കൃഷിയ്ക്ക് പ്രാധാന്യം നല്‍കിപഞ്ചായത്തുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ നടത്തും. നെല്‍കര്‍ഷകരെ സഹായിക്കുന്നതിന് 55 ലക്ഷം രൂപയും കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 29,90,000 രൂപയുമാണ് വകയിരുത്തിയത്. ക്ഷീരകര്‍ഷകര്‍ക്ക് പാലുല്പാദന ബോണസ് നല്‍കുന്നതിനായി 90 ലക്ഷം രൂപയും ബജറ്റ് വകയിരുത്തുന്നു. 122,16,19,907 രൂപ വരവും 122,09,04,907 രൂപ ചിലവും 7,15000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി അവതരിച്ചത്. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് കമര്‍ ലൈല, കെ.കെ.സി മൈമൂന, തങ്കമ്മ യേശുദാസ്, പ്രീതാ രാമന്‍, എന്‍.എം. ആന്റണി, എം.പി. വത്സന്‍, ഡാനിയല്‍ ജോര്‍ജ്, ദിനേശ് ബാബു, ബ്‌ളോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍. അനൂപ് കുമാര്‍, ജോയിന്റ് ബി.ഡി.ഒ പി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!