റോഡ് സുരക്ഷ വാരാചരണം സീബ്രാ ലൈന്‍ പുനസ്ഥാപിച്ചു

0

റോഡ് സുരക്ഷ വാരാചരണത്തിന്റ് ഭാഗമായി മാനന്തവാടി സബ്ബ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാം മൈലില്‍ ഗിഫ്റ്റ് ചെക്കിംഗും മാഞ്ഞ് പോയ സീബ്രാ ലൈന്‍ സ്ഥാപിക്കുകയും ചെയ്തു.വാഹനങ്ങള്‍ പരിശോധിച്ച് നിയമങ്ങള്‍ പാലിച്ച വാഹനയാത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും നിയമം ലംഘിച്ച വാഹന യാത്രക്കാര്‍ക്ക് താക്കിത് നല്‍കുകയും റോഡ് സുരക്ഷ ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.അഞ്ചാം മൈല്‍ ജുമാ മസ്ജിദ് ഇമാം താഹിര്‍ ഹുദവി സമ്മാന ദാനം നിര്‍വ്വഹിച്ചു.എം വി ഐ എസ് ഫ്രാന്‍സിസ്, എ എം വി ഐ കെ ബൈജു, ജാഫര്‍ എന്നിവര്‍ സംസാരിച്ചു.പൊതു ജനങ്ങളുടെ സഹകരണത്തോടെയാണ് സീബ്രാ ലൈന്‍ പുനസ്ഥാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!