കല്‍പ്പറ്റയിലെ അക്വാടണല്‍ എക്‌സ്‌പോയിലേക്ക് ജനപ്രവാഹം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായാണ് കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ ഫ്‌ലവര്‍ ഷോ ഗ്രൗണ്ടില്‍ അക്വാ ടണല്‍ എക്‌സ്‌പോ നടത്തുന്നത്. ഡ്രീംസ് എന്റര്‍ടൈന്‍മെന്റുമായി ചേര്‍ന്ന് ഡി. ടി. പി.സി.യുടെ സഹകരണത്തോടെയാണ്
അക്വ ടണല്‍ എക്‌സ്‌പോ നടക്കുന്നത്
വിവിധയിനം മത്സ്യങ്ങളുടെ പ്രദര്‍ശനം, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, ഗോസ്റ്റ് ഹൗസ്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇവയില്‍ ഏറ്റവും ആകര്‍ഷണീയം നാട്ടില്‍ ആദ്യമായി എത്തിയ മത്സ്യ കന്യകകള്‍ ഉള്ള മെര്‍മെയ്ഡ് ഷോയാണ് ‘.
അവധി ആഘോഷിക്കാനും ഉത്സവ ദിനങ്ങളിലും ആയിരക്കണക്കിനാളുകളാണോ പ്രതിദിനം വയനാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ഫ്‌ളവര്‍ ഷോ ഗ്രൗണ്ടിലെ അക്വാ ഫെസ്റ്റും കണ്ടാണ് മടങ്ങുന്നത്. വ്യത്യസ്തയിനം വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങള്‍ക്കരികില്‍ കുട്ടികളടക്കമുള്ളവര്‍ മണിക്കൂറുകളാണ് ചിലവഴിക്കുന്നത്.