കല്ലൂര്‍ പട്ടികവര്‍ഗ്ഗ സഹകരണസംഘം ശേഖരിച്ച വനവിഭവങ്ങളുമായി കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് പോയ ലോറി മതിയായ രേഖകള്‍ ഇല്ലെന്ന കാരണത്താല്‍ വനം വകുപ്പ് തടഞ്ഞു. സൊസൈറ്റി ഡയറക്ടര്‍മാരും മെമ്പര്‍മാരും വനംവകുപ്പ് ചെക്ക് പോസ്റ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. രേഖകള്‍ അനുവദിച്ച് വാഹനം കടത്തിവിടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെയാണ് 2852 കിലോ ചുണ്ട വേരുമായി എത്തിയ വാഹനമാണ് ചെക്‌പോസ്റ്റില്‍ തടഞ്ഞത്. അനുമതി ലഭിക്കുന്നത് വരെ ചെക്ക്‌പോസ്റ്റില്‍ തന്നെ തുടരുമെന്ന് സൊസൈറ്റി അധികൃതര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.