വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന് കെ.സി വേണുഗോപാല്‍. സാധാരണഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് വരാന്‍ കാത്തു നില്‍ക്കാറില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് പ്രാഥമിക ഫണ്ട് നല്‍കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം ഒരു ആശ്വാസ നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഇത് സംസ്ഥാനവും കേന്ദ്രവും പരസ്പരം കുറ്റം പറഞ്ഞു പോകേണ്ട കാര്യമല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ നിരവധി തവണ പ്രതിപക്ഷ നേതാവ് ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.