തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരംമുറി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ല
തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരം മുറി കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല.സസ്‌പെന്‍ഡ് ചെയ്ത രണ്ട് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ബേഗൂര്‍ റെയ്ഞ്ചിനു കീഴിലുള്ള തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.വി. ശ്രീധരന്‍, സി.ജെ. റോബര്‍ട്ട് എന്നിവരേയാണ് തിരിച്ചെടുത്തത്.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശ്രീധരനെ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലേക്കും റോബര്‍ട്ടിനെ തോല്‌പെട്ടി റെയ്ഞ്ചിലേക്കും സ്ഥലം മാറ്റി നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ്. കെ.എസ്. ദീപ ഉത്തരവിറക്കി. തവിഞ്ഞാല്‍ 43ല്‍ നിന്നു തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഭാഗത്തേക്കു ഒരു കിലോമീറ്റ് നീളത്തില്‍ തൂക്കുവേലി പ്രതിരോധം തീര്‍ക്കാനാണ് 73 മരങ്ങള്‍ വനത്തില്‍നിന്നു മാറ്റിയത്. ഇവയില്‍ 16 എണ്ണം ഉണങ്ങിയതും അഞ്ചെണ്ണം വീണു കിടക്കുന്നതുമാണെന്നു വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അനുമതിക്കു കാത്തുനിന്നാല്‍ തൂക്കുവേലി നിര്‍മാണം നീളുമെന്ന സദുദ്ദേശപരമായ കാര്യത്താലാണ് മരങ്ങള്‍ മുറിച്ചതെന്നു ബോധ്യപ്പെട്ടതിനാലും മുറിച്ച മരങ്ങളൊന്നും തന്നെ നഷ്ടപ്പെട്ടില്ലെന്നു വ്യക്തമായ സാഹചര്യത്തിലുമാണ് ഉദ്യോഗസ്ഥരുടെ പേരിലുള്ള നടപടി അവസാനിപ്പിച്ചത്. വനം വകുപ്പിലെ സംഘടനകള്‍ തമ്മിലുള്ള പടല പിണക്കമാണ് വിവാദത്തിന് പിന്നില്‍.അനാവശ്യ വിവാദങ്ങള്‍ വന്യമൃഗപ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ കാലതാമസം ഉണ്ടാവുമെന്ന് ആരോപിച്ച് പഞ്ചായത്ത് അധി തൃതരും നാട്ടുകാരും പ്രതിഷേധവുമായ്രംഗത്ത് വന്നിരുന്നു