വയനാട് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷന്റെ 2024 – 2028 വര്‍ഷത്തേക്കുള്ള ഭരണ സമിതിയുടെ പ്രസിഡന്റായി മുട്ടില്‍ ഡബ്ല്യൂഎംഒ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പി. കബീറി നെയും സെക്രട്ടറിയായി നവീന്‍ പോളിനേയും ട്രഷററായി കെ. യു സുരേന്ദ്രനെയും തിരഞ്ഞെടുത്തു. അഡ്വ. ടി. ജെ ഐസക് രക്ഷാധികാരിയായും ജോഷി കെ. എ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ബിജേഴ്‌സ് മാത്യു , നിര്‍വാഹക സമിതി അംഗങ്ങളായി ഗ്രിഗറി വൈത്തിരി , ദീപു ബാലകൃഷ്ണന്‍ , എസ് . വിനോദ് കുമാര്‍, താജുദ്ദീന്‍ കെ. യു, അനൂപ് കുമാര്‍ പി.കെ , ജോഷി ക്രിസ്റ്റി, കെ. ആര്‍ രഞ്ജിത് എന്നിവരെ തിരഞ്ഞെടുത്തു. സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, സംസ്ഥാന പഞ്ചഗുസ്തി അസ്സോസിയേഷന്‍ പ്രതിനിധി ഇ. റോഷിത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.