വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരം 2024 ന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത, കലാരംഗം മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. പ്രസ്തുത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ പരിഗണിക്കുന്നതിന് മറ്റ് വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവര്‍ മുഖേന നോമിനേഷനും അനുബന്ധരേഖകളും ബന്ധപ്പെട്ട ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് ഒക്ടോബര്‍ പത്തിനകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in ല്‍ ലഭിക്കും.ഫോണ്‍ 04936-296362.
വയര്‍മാന്‍ പരീക്ഷ: സമയപരിധി നീട്ടി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ പരീക്ഷ 2024 ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 23 വരെ നീട്ടി. samraksha.celkerala.gov.in മുഖേന അപേക്ഷ നല്‍കാം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ : 04936 295004
സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സ്
കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സില്‍ സീറ്റൊഴിവ്. 18നും 45 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 6238213215, 8078711040
ഗ്രാജുവേറ്റ് ഇന്റേണ്‍
അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ്), മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അപേക്ഷകള്‍ സെപ്തംബര്‍ 23 നകം ലഭിക്കണം. ഫോണ്‍- 9495999669
പ്രവേശന പരീക്ഷ:തിയതി നീട്ടി
ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2025 ആറാം ക്ലാസ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി സെപ്തംബര്‍ 23 വരെ നീട്ടി. ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ഫോണ്‍: 9961556816,9744472882.
സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 24 മുതല്‍ 28 വരെ വരെ കളമശ്ശേരി ക്യാമ്പസ്സിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ www.kied.info/training-calender/ ല്‍ സെപ്തംബര്‍ 21 നകം അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 9188922785
ലേലം ചെയ്യുന്നു
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള മോര്‍ച്ചറി കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന രണ്ട് പ്ലാവ് മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് ലേലം ചെയ്യുന്നു. സെപ്തംബര്‍ 25 ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി കോംപൗണ്ടില്‍ വച്ചാണ് ലേലം നടത്തുക. ഫോണ്‍-04935 240264
പ്ലംബര്‍ ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
വെളളമുണ്ട ഗവ.ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് സെപ്തംബര്‍ 20 ന് രാവിലെ 11 ന് അഭിമുഖം നടത്തുന്നു. മെക്കാനിക്കല്‍/സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയം,ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയം, പ്ലംബര്‍ ട്രേഡില്‍ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയമുള്ള പട്ടിക ജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, കോപ്പി എന്നിവയുമായി ഓഫീസിലെത്തണം. ഫോണ്‍- 04935 294001, 9447059774