ബത്തേരി സഹകരണ അര്‍ബന്‍ ബാങ്കിന്റെ ഈവനിങ് ശാഖയിലെ തന്റെ അക്കൗണ്ടില്‍ നിന്നും താന്‍ അറിയാതെ 43 ലക്ഷം രൂപ അപഹരിച്ചതായി കേണിച്ചിറ കുളത്തുവയല്‍ കെ.എസ് സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് കേണിച്ചിറ ശാഖയിലെ മാനേജര്‍ മുരളിധരന്‍ കൃത്രിമ രേഖ ചമച്ചാണ് പണം തന്റെ അക്കൗണ്ടില്‍ നിന്നും മുരളീധരന്റെ ഭാര്യ ഷീബയുടെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നും ബാങ്ക് ചെയര്‍മാന്‍ ഡി.പി രാജശേഖരന്‍,ജനറല്‍ മാനേജര്‍ എം.വി ജോസ്,ബാങ്ക് ഭരണസമിതിയംഗം നാരായണന്‍കുട്ടി എന്നിവര്‍ ഗൂഡാലോചന നടത്തിയാണ് പണം അപഹരിച്ചതെന്നും സുരേഷ്.വിഷയത്തില്‍ കേണിച്ചിറ പൊലിസില്‍ കേസ് ഫയല്‍ ചെയ്തെങ്കിലും ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പണം അഹപരിച്ചത് സംബന്ധിച്ച് ആര്‍.ബി.ഐ ഓംബുഡ്സ്മാന്‍,സഹകരണ സംഘ രജിസ്ട്രാര്‍,വിജിലന്‍സ്,എന്‍ഫോഴ്സമെന്റ് ഡയരക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും കെ.എസ് സുരേഷ് പറഞ്ഞു.