കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കഞ്ഞി വെച്ച് പ്രതിഷേധം.ഡിപ്പോയിലെ പ്യൂണായ പള്ളിക്കുന്ന് സ്വദേശിനി രഞ്ജിനി ആണ് ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചത്.ആഗസ്റ്റ് മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു സമരം.ഡിപ്പോയുടെ ഉത്തരവാദിത്വമല്ല ഇതെന്നും തിരുവനന്തപുരത്തു നിന്നാണ് ശമ്പളം നല്‍കാന്‍ ഉള്ള തീരുമാനം എടുക്കേണ്ടത് എന്നുമാണ് സ്റ്റേഷന്‍ മാസ്റ്റര്‍ പറയുന്നത്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ 16 ഡ്യൂട്ടി വേണ്ടിടത്ത് പതിനഞ്ചര ഡ്യൂട്ടിയായിരുന്നു രഞ്ജിനിയെടുത്തത്.മകളുടെ മകന് ന്യുമോണിയ ബാധിച്ചു ആശുപത്രിയില്‍ ആയതിനാലാണ് ഡ്യൂട്ടിക്ക് എത്താന്‍ കഴിയാതിരുന്നതന്നാണ് രഞ്ജിനി പറയുന്നത്. ഭര്‍ത്താവ് മരണപ്പെട്ട രജിനി 18 വര്‍ഷമായി ഇവിടെ ജോലി പ്യൂണായി ജോലി ചെയ്യുകയാണ്.അര ഡ്യൂട്ടിയുടെ പേര് പറഞ്ഞാണ് ശമ്പളം തടഞ്ഞു വച്ചിരിക്കുന്നതെന്നും, സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന തനിക്ക് ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും രഞ്ജിനി പറഞ്ഞു.