റേഷന്‍ കടയിലെത്തി ബഹളമുണ്ടാക്കി, ഇ പോസ് മിഷ്യന്‍ തകര്‍ത്തു; യുവാവ് അറസ്റ്റില്‍
റേഷന്‍ കടയിലെത്തി ബഹളമുണ്ടാക്കുകയും ഇ പോസ് മിഷ്യന്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തയാളെ അറസ്റ്റ് ചെയ്തു. ചുണ്ടക്കുന്ന് സ്വദേശി ജീനേഷിനെയാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു സി വി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചുണ്ടക്കുന്ന് എആര്‍ഡി 80നമ്പര്‍ റേഷന്‍ കടയില്‍ ഇയാള്‍ ബഹളം ഉണ്ടാക്കിയത്. ജീനേഷിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു.പ്രതിയെ കോടതിയില്‍ ഹാജരാക്കും.