മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

0

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം. എട്ട് കിലോമീറ്ററോളം ദൂരത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങള്‍ ഇല്ലാതായി. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതില്‍ ഇരട്ടിയോളം പേര്‍ക്ക് ജീവിതവും നഷ്ടമായി. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 78 പേര്‍ ഇന്നും കാണാമറയത്ത്. 68 കുടുംബങ്ങള്‍ ഒരാള്‍ പോലുമില്ലാതെ പൂര്‍ണമായും ഇല്ലാതായി.

ഓഗസ്റ്റ് 25ന് നടത്തിയ പ്രത്യേക തിരച്ചിലില്‍ കണ്ടെത്തിയ അഞ്ചെണ്ണം ഉള്‍പ്പെടെ 217 ശരീരഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 203 ശരീരഭാഗങ്ങളും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം പുത്തുമല പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. തിരിച്ചറിയാത്ത 55 മൃതദേഹങ്ങളും പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

അതേസമയം, ദുരന്തം നടന്ന് ഒരു മാസമായിട്ടും മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ലഭിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും കണക്കുകള്‍ മാത്രമാണ് പുറത്തുവിടുന്നത്. ഡി.എന്‍.എ ഫലം വൈകുന്നതിലും പ്രതിഷധം ഉയര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36 പേരെയാണ് ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞത്. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളുമാണ് രക്തബന്ധുക്കളില്‍നിന്ന് ശഖരിച്ച ഡി.എന്‍.എ സാംപിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചതായും പരിശോധനയില്‍ വ്യക്തമായി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം 93 പേരുടെ ആശ്രിതര്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 6 ലക്ഷം രൂപയാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ 6 ലക്ഷവും പി.എം.എന്‍.ആര്‍ ഫണ്ടില്‍നിന്നു 2 ലക്ഷവും സഹിതം 8 ലക്ഷം രൂപയാണ് അടുത്ത ബന്ധുവിനു നല്‍കുക. തുക സ്വീകരിക്കാന്‍ 58 കുടുംബങ്ങളില്‍നിന്ന് ആരുമെത്തിയില്ല. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സഹായം വാങ്ങാന്‍ ഉറ്റവരാരും അവശേഷിക്കാതെ അപ്രത്യക്ഷരായയവരില്‍ എത്രപേരുണ്ടെന്ന് വ്യക്തമാക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!