പടിഞ്ഞാറത്തറ മാന്തോട്ടം കവല പ്രദേശത്തിലെ കനാലിന്റെ പുനര്‍നിര്‍മ്മാണത്തിനായി റോഡ് പൊളിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീര്‍ത്തു. കെ.സി.വൈ.എം തരിയോട് മേഖല ഭാരവാഹികളും യുവജനങ്ങളും സമീപവാസികളും ചേര്‍ന്ന് റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. വിഷയത്തില്‍ വാര്‍ഡ് മെമ്പര്‍ ജോസ് പുളിയംകുന്നത്ത് മുഖ്യമന്ത്രിക്കും, മന്ത്രി റോഷി അഗസ്റ്റിനും നിവേദനം കൊടുത്തെങ്കിലും നടപടികള്‍ ഉണ്ടായില്ല. കുറുമ്പാല ഇടവക വികാരി ഫാ. ജോജോ കുടക്കച്ചിറ വിഷയത്തെക്കുറിച്ച് സംസാരിച്ചു. കെ.സി.വൈ.എം തരിയോട് മേഖലാ പ്രസിഡന്റ് അഭിനന്ദ് കൊച്ചുമലയില്‍ സെക്രട്ടറി ഡേവിഡ് പാറയില്‍, ജോയിന്റ് സെക്രട്ടറി അയന പൂവത്തുകുന്നേല്‍,കോഡിനേറ്റര്‍ അലന്‍തോപ്പില്‍, രൂപത സിന്‍ഡിക്കേറ്റ് അഞ്ജന തുണ്ടത്തില്‍ മറ്റു സമീപവാസികള്‍ യുവജനങ്ങള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.