നെന്മേനി പഞ്ചായത്തിലെ റഹ്‌മത്ത് നഗര്‍ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തകര്‍ന്നു വീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. നിസാര പരിക്കേറ്റ 3 വയസുകാരനടക്കം അഞ്ച് പേര്‍ ചികിത്സയില്‍. വീടിന്റെ പകുതിഭാഗം പൂര്‍ണ്ണമായും തകര്‍ന്നു വീഴുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേല്‍ക്കൂരയും ഭിത്തികളും പതിച്ചത്.
അപകടത്തില്‍ വീട്ടുടമസ്ത ആബിദയുടെ ഭര്‍ത്താവിന്റെ സഹോദരി ജംഷീന(38) മാതാവ് റാബിയ ( 60) ജംഷിയുടെ മക്കളായ റാമിസ് (18) മുഹമ്മദ് ഐസാന്‍ (3), ജംഷീനയുടെ ബന്ധു റൗഫ്(20) വീട്ടില്‍ ഉണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേല്‍ക്കൂരയും ഭിത്തികളും പതിച്ചത്. ശബ്ദംകേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ തകര്‍ന്ന് വീണ ഭിത്തികള്‍ക്കിടയില്‍ മൂന്നു വയസ്സുകാരനായ മുഹമ്മദ് ഐസാന്‍ അടക്കം ഭിത്തിക്കടിയില്‍ പെട്ടു കിടക്കുകയായിരുന്നു. ഉടനെ സമയോചിതമായി ഇടപെട്ട് സാഹസികമായി കട്ടകള്‍ മാറ്റി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരുക്കേറ്റ എല്ലാവര്‍ക്കും നിസ്സാരമായ പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരെല്ലാം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ കാലപ്പഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്ത് ജനപ്രതിനിധികളടക്കം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.