വയനാട്ടിലെ ക്യാമ്പുകള്‍ പൂര്‍ണമായും അവസാനിക്കുമെന്ന് മന്ത്രി കെ രാജന്‍. തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കുമെന്നും സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോത്സവം എന്നും മന്ത്രി പറഞ്ഞു. യാത്രാ സൗകര്യം ഒരുക്കുകയും പ്രൈവറ്റ്, കെ എസ് ആര്‍ ടി സി ബസുകളില്‍ യാത്രാ പാസ് അനുവദിക്കുകയും ചെയ്യും. കേന്ദ്രത്തിന് മുന്നില്‍ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
ഒരു മാസത്തിനുള്ളില്‍ താല്‍ക്കാലിക പുനരധിവാസം നടപ്പാക്കിയത് മാതൃക. ചികിത്സ കഴിഞ്ഞ് തിരിച്ച് വരുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കും. കഴിഞ്ഞ 18ന് കേന്ദ്രത്തിന് മെമ്മോറാണ്ടം നല്‍കിയെന്നും കേന്ദ്രസഹായത്തിനായി കേരളം കാത്തിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.