കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പനമരം ചങ്ങാടക്കടവ് പരക്കുനിയില്‍ മനോജിനെയാണ് പിടികൂടിയത്. കഞ്ചാവ് വില്‍പന നടത്താന്‍ ഉപയോഗിച്ച വാനും 3800 രൂപയും പിടിച്ചെടുത്തു. രണ്ട് മാസം മുമ്പ് മനോജിനെയും ഭാര്യയെയും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും കഞ്ചാവ് വില്‍പ്പന തുടരുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. ഹോള്‍സൈലായും, ചില്ലറ വില്പന നടത്തുന്നവരില്‍ പ്രധാന കണ്ണിയാണ് മനോജ്. പനമരം എസ് ഐ റസാഖ്, ആല്‍ബിന്‍, വിനായന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.