ഇരുവൃക്കകളും തകരാറിലായ ചിത്രാ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ കൈമലയില്‍ വിനോദ് ഉദാരമതികളുടെ ചികിത്സാ സഹായം തേടുന്നു.
വെള്ളമുണ്ട പഞ്ചായത്തിലെ മല്ലിശേരിക്കുന്നില്‍ താമസിക്കുന്ന, കൈമലയില്‍ വിനോദ് (49)ഇരുവൃക്കകളും തകരാറായതുമൂലം ഇപ്പോള്‍ ചികിത്സയിലാണ്. വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കും, തുടര്‍ചികിത്സക്കുമായി ഏകദേശം പത്ത് ലക്ഷം രൂപയോളം ചിലവ് വരും , ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടുന്ന നിര്‍ദ്ധന കുടുംബത്തെ സഹായിക്കുവാന്‍ വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണിയുടെ നേതൃത്വത്തില്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .ഇതിനായി തരുവണ കനറാ ബാങ്കില്‍ അക്കൗണ്ടും കൂടിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post