ചികിത്സാ സഹായം തേടുന്നു
ഇരു വൃക്കകളും തകരാറിലായ ഡിഗ്രി വിദ്യാര്‍ത്ഥിനി ഉദാരമതികളുടെ സഹായം തേടുന്നു. മാനന്തവാടി ഒണ്ടയങ്ങാടി കിഴക്കയില്‍ രമേഷിന്റെ മകള്‍ രഞ്ജിമ രമേഷ് ആണ് ചികിത്സാ സഹായം തേടുന്നത് .നിര്‍ദ്ധന കുടുംബത്തിന് ചികിത്സാ ചിലവ് ഭാരിച്ചതായതിനാല്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട് ഇനി ഈ വിദ്യാര്‍ത്ഥിക്ക് ഉദാരമതികളായവരുടെ സഹായമാണ് ആവശ്യമെന്ന് ചികിത്സാ സഹായ കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അടിയന്തിരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് വൃക്ക മാറ്റിവെക്കുന്നതിനും തുടര്‍ ചിക്കിത്സക്കുമായി 15 ലക്ഷത്തോളം രൂപ വേണ്ടി വരും. .ഒ.ആര്‍.കേളു എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, എന്നിവര്‍ രക്ഷാധികാരികളായി ജനകീയ കമ്മറ്റി രൂപീകരിക്കുകയും പഞ്ചാബ് നാഷണല്‍ ബാങ്ക് മാനന്തവാടി ശാഖയില്‍ അക്കൗണ്ടും കൂടിയിട്ടുണ്ട്.