കോളനി’ എന്ന പദം ഒഴിവാക്കുമെന്ന് മുന്‍ മന്ത്രി കെ രാധാകൃഷണന്‍. കോളനി എന്ന പദം അടിമത്തത്തിന്റേതാണെന്നും അതുണ്ടാക്കിയത് മേലാളന്മാര്‍ ആണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനാണ് തീരുമാനം. മന്ത്രി പദം രാജിവെച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
‘കോളനി എന്ന പേര് എടുത്തുകളയണം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണ്. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു. ആ പേര് ഇല്ലാതാക്കുകയാണ്. പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം. പക്ഷെ വ്യക്തികളുടെ പേരില്‍ വേണ്ടെന്നാണ് കരുതുന്നത്’, എന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.