നരഭോജി കടുവയെ പിടികൂടിയ ദൗത്യം; ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് മേധാവിയുടെ പ്രശംസ പത്രം
വാകേരി, മൂടക്കൊല്ലിയില്‍ ഒരാളെ കൊലപ്പെടുത്തുകയും, പ്രദേശത്ത് ദിവസങ്ങളോളം ഭീതീ പരത്തുകയും ചെയ്ത കടുവയെ പിടികൂടിയ ദൗത്യത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് മേധാവിയുടെ പ്രശംസ പത്രം. ദൗത്യത്തിന് നേതൃത്വം കൊടുത്ത സൗത്ത് വയനാട് ഡി എഫ് ഒ ആയിരുന്ന ഷജ്‌ന കരീം, ചെതലയം റെയ്ഞ്ച് ഓഫീസര്‍ കെ പി അബ്ദുള്‍ സമദ്, ദൗത്യത്തില്‍ പങ്കെടുത്ത റെയ്ഞ്ചിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ്
പ്രശംസാ പത്രം.
അസാമന്യ ധീരത, വന്യ ജീവി സംരക്ഷണം, പൊതുജനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ സേവന മികവിനാണ് അംഗീകാരം. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി ജയപ്രസാദാണ് പ്രശംസ പത്രം നല്‍കിയത്. 2023 ഡിസംബര്‍ 9 മുതല്‍ 18 വരെയായിരുന്നു നരഭോജി കടുവയെ പിടികൂടിയ ദൗത്യം നടത്തിയത്.