കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍
പുല്‍പ്പള്ളി:കര്‍ണാടകയില്‍ നിന്നും കഞ്ചാവ് വാങ്ങി വില്പനയ്ക്കായി കടത്തിക്കൊണ്ടുപോകുന്നതിനിടെ മധ്യവയസ്‌കന്‍ പോലീസ് പിടിയിലായി. പടിഞ്ഞാറത്തറ പുത്തന്‍പുര വീട്ടില്‍ മുഹമ്മദ് (46)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്നും 750 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങിയ ശേഷം വൈകുന്നേരത്തോടെ പുല്പള്ളിയിലെത്തയ മുഹമ്മദ് ബസ് സ്റ്റാന്‍ഡില്‍ നിന്നും മാനന്തവാടിയിലേക്ക് ബസ് കയറിയതായിരുന്നു. എന്നാല്‍ പോലീസ് പിന്തുടരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തൊട്ടുത്ത സ്റ്റോപ്പായ അനശ്വര ജങ്ഷനിലിറങ്ങി, മുന്നോട്ട് നടന്നുപോകുന്നതിനിടെ പഴയ ജോസ് തിയേറ്ററിന് സമീപത്തുവെച്ച് എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങള്‍ ഇയാളെ പിടികൂടുകയായിരുന്നു. വസ്ത്രത്തിനുള്ളില്‍, അരയില്‍ രണ്ട് പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്തിയിരുന്നത്. തുടര്‍നടപടികള്‍ക്കായി പ്രതിയെ പുല്‍പ്പള്ളി പോലീസിന് കൈമാറി.