പ്രഥമ അക്ഷര പുരസ്‌കാരത്തിന്റെ നിറവില്‍ ഒഴുക്കന്‍ മൂല സര്‍ഗ്ഗാ ഗ്രന്ഥാലയം
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അക്ഷരപുരസ്‌കാരമാണ് വെള്ളമുണ്ട ഒഴുക്കന്‍ മൂല സര്‍ഗ്ഗാ ഗ്രന്ഥാലയത്തെ തേടിയെത്തിയത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അക്ഷര പുരസ്‌കാരം നേടിയ ഒഴുക്കന്‍ മൂല സര്‍ഗ്ഗ ഗ്രന്ഥാലയത്തില്‍ അനുമോദന യോഗം സംഘടിപ്പിച്ചു. മാനന്തവാടി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള ഇ.കെ. മാധവന്‍ നായര്‍ സ്മാരക അക്ഷര പുരസ്‌കാരമാണ് ഗ്രന്ഥാലയത്തിന് ലഭിച്ചത്. എസ്.എസ്.എല്‍.സി.,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും ഇതോടനുബന്ധിച്ച് നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് പി.ടി. ജോസ് അധ്യക്ഷനായിരുന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. ലതിക ഉല്‍ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രവര്‍ത്തകനും കരിയര്‍ ഗുരുവുമായ ഷാജന്‍ ജോസ് ക്ലാസ്സ് എടുത്തു. ഗ്രന്ഥാലയം സെക്രട്ടറി വി.ജെ.ജോയി, പി.ജെ. വിന്‍സെന്റ്, പി.സി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എബി തോമസ് പോള്‍, പ്രാര്‍ത്ഥന എലിസബത്ത്, എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അസിന്‍ ജോസഫ്, ആന്‍ മരിയ മാത്യു, ദിയ സജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.