മന്ദംകൊല്ലിയില്‍ കടുവയുടെ സാന്നിദ്ധ്യം
ബത്തേരി പനമരം പാതയില്‍ മന്ദന്‍കൊല്ലി ഭാഗത്താണ് കടുവകളുടെ സാന്നിദ്ധ്യം സ്ഥിരികരിച്ചത്.ഇന്ന് രാവിലെ ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പാതയോര ത്താണ് അമ്മ കടുവയെയും രണ്ട് കുട്ടികളെയും പ്രദേശവാസികള്‍ കണ്ടത്. പ്രദേശവാസികളുടെ നേരെ കടുവ ഓടിയടുത്തതായും പറയുന്നു. ജനവാസ കേ ന്ദ്രത്തോട് ചേര്‍ന്ന് കടുവയെ കണ്ടതോടെ പ്രദേശവാസികളും ഭീതിയിലാണ്. കടു വകളെ പിടികൂടി പ്രദേശത്തു നിന്നും നീക്കി പ്രദേശവാ സികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.സംഭവത്തെ തുടര്‍ ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ന് രാവിലെ മന്ദംകൊല്ലിയിലെ ഭാരത് ഗ്യാസ് ഗോഡൗണിന് സമീപം പാതയോരത്താണ് പ്രദേശവാസികള്‍ അമ്മ കടുവയെയും രണ്ട് കുട്ടികളെയും കണ്ടത്. ഒരു ഭാഗം ബീനാച്ചി എസ്റ്റേറ്റ് മറുഭാഗം ജനവാസകേന്ദ്രവുമാണ്. കടുവയുടെ സാന്നിധ്യം വീണ്ടും പ്രദേശത്ത് സ്ഥിരീകരിച്ചതോടെ നാട്ടുകാരും ഭീതിയിലായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി സമീപ പ്രദേശങ്ങളിലടക്കം കടുവയുടെ സാനിദ്ധ്യം സ്ഥിരീകരിച്ചിട്ടും വനം വകുപ്പ് ഇക്കാര്യത്തിലെടുക്കുന്ന സമീപനം പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.