ഹരിത കേരളം രണ്ടാഘട്ടം: മന്ത്രി ഉദ്ഘാടനം ചെയ്തു

0

ഹരിത കേരളം മിഷന്‍ ജില്ലയിലെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹരിത നിയമാവലി കൈപുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശുചിത്വ ബോധവത്ക്കരണം ശക്തമാക്കണം. കുട്ടികളിലൂടെ ഹരിത നിയമാവലിയുടെ പ്രചാരണം ശക്തമാക്കണം. ഹരിത കേരള ദൗത്യത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരിക്കണവും മന്ത്രി ആവശ്യപ്പെട്ടു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷ വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ടി. മണി, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിട്ടി സെക്രട്ടറി കെ.പി സുനിത, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ എം.എ ഷിജു, ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എം.പി രാജേന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് സീനിയര്‍ സുപ്രണ്ട് പി. സന്തോഷ് കുമാര്‍, ജില്ലാ ആരോഗ്യ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഇ.കെ ബിജുജന്‍, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ പി.എം മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!