ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

0

പച്ചക്കറി കൃഷിയില്‍ നൂറ് മേനി കൊയ്ത് തലപ്പുഴ ഗവ:യു.പി.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുറ്റത്ത് പരിമിതമായ സ്ഥലത്ത് തട്ടുകളായി തിരിച്ച് തികച്ചും ജൈവ രീതിയില്‍ പച്ചക്കറി കൃഷി ചെയ്തത് കുട്ടികളുടെ വീടുകളിലും ഇത്തരം ജൈവരീതില്‍ പച്ചക്കറി തോട്ടമൊരുക്കാനുള്ള ഒരുക്കത്തിലാണ് തലപ്പുഴ ഗവ: യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. പരിമിതമായ സ്ഥലം തട്ടുകളായി തിരിച്ച് ചീര, വഴുതന, തക്കാളി, പയര്‍, ക്യാബേജ്, കോളി ഫ്‌ളവര്‍, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ കൃഷിയിറക്കിയത് ഗ്രാമപഞ്ചായത്തിന്റെയും തവിഞ്ഞാല്‍ കൃഷിഭവന്റെയും സഹായത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ജൈവ രീതിയില്‍ പച്ചക്കറിയൊരുക്കി നൂറ് മേനി കൊയ്തത് അധ്യാപകന്‍ വിജയന്‍ മാഷിന്റെ നേതൃത്വത്തിലാണ് പച്ചക്കൃഷി ഒരുക്കിയത്. പഠനത്തോടൊപ്പം കൃഷിയിലും പ്രാവിണ്യം ലഭിക്കുകയും തങ്ങളുടെ വീടുകളിലും ഇത്തരം ജൈവ രീതിയില്‍ പച്ചക്കറി തോട്ടമൊരുക്കാന്‍ പ്രചോദനമായതായി വിദ്യാര്‍ത്ഥികളും പറയുന്നു. വിളവെടുപ്പ് ഉത്സവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഗുണശേഖരന്‍, പി.ടി.എ.പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍, ഹെഡ്മാസ്റ്റര്‍ പൗലോസ്, കൃഷി ഓഫീസര്‍ കെ.ജി.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!