ആറാട്ടു മഹോത്സവം എപ്രില്‍ ഒന്ന് മുതല്‍ 4 വരെ
പയിങ്ങാട്ടിരി ശ്രീരാജ രാജേശ്വരി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം എപ്രില്‍ ഒന്ന് മുതല്‍ 4 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും, മഹോത്സവത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി നടത്താറുള്ള വയനാടിന്റെ സംഗീതോത്സവമായ വൈഖരി സംഗീതോത്സവം ഏപ്രില്‍ 2 ന് ആരംഭിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു, എ പ്രില്‍ 1ന് ദീപാരാധനക്ക് ശേഷം ശുദ്ധി കലശം, 6.30ന് ഭജന, 7.30ന് പ്രദേശിക കലാകാരന്‍മാരുടെ കലാവിരുന്ന്, എപ്രില്‍ 2 ന് നാരായണീയ പാരായണം 7 മണിക്ക് കൊടിയേറ്റം തുടര്‍ന്ന് ചെന്നൈ ഡോ: ശ്രേയസ് നാരായണന്റെ നേതൃത്വത്തില്‍ വൈഖരി സംഗീതോത്സവം ഉദ്ഘാടന സംഗീത കച്ചേരി. കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ സി സുബ്രഹ്‌മണ്യന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും, എപ്രില്‍ 3 രാവിലെ 9. 30 മുതല്‍ സംഗീതാര്‍ച്ചന വൈകു: 7 മുതല്‍ തായമ്പക, തിടമ്പുനൃത്തം, വേട്ടക്കൊരുമകന്‍ കളമെഴുത്തും പാട്ടും, നാളികേര സമര്‍പ്പണവും, 4 ന് രാവിലെ 9 മണി മുതല്‍ സംഗീതാര്‍ച്ചന, 11 മണിക്ക് കളഭാഭിഷേകം, വൈകുന്നേരം 5. 30 ന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റ് അകമ്പടിയോടെ, കാവടിയാട്ടം, ശിങ്കാരിമേളം എന്നിവയോട് കൂടിയ ആറാട്ട് ഘോഷയാത്ര.വൈഖരി സംഗീതോത്സവത്തില്‍ നറുക്കെടുപ്പിലുടെ തിരഞ്ഞെടുക്കപ്പെടുന്ന സംഗീതോപാസകന് 2501 രുപയും, സ്വാതി തിരുന്നാള്‍ കൃതിയുടെ സമാഹാരവും സമ്മാനമായി നല്‍കും, സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 2 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം, ഫോണ്‍: 9447 53 73 23,9400445048, കെ എസ് കൃഷ്ണയ്യര്‍, എ കെ ശിവരാമന്‍, എ എന്‍ പരമേശ്വരന്‍, മോഹനന്‍ മാസ്റ്റര്‍, പി പി ശരവണന്‍ എന്നിവര്‍ സംബന്ധിച്ചു,