മേപ്പാടി – നെടുമ്പാല റോഡരികില്‍ തീ പിടുത്തം.മൂപ്പനാട് ജംങ്ഷനില്‍ നിന്ന് നെടുമ്പാല ഇറക്കത്തില്‍ എ.കെ.എസ്. ഭൂസമരകേന്ദ്രത്തോട് ചേര്‍ന്ന് റോഡരികിലെ അടിക്കാടുകള്‍ക്കാണ് തീ പിടിച്ചത്.ഉച്ച കഴിഞ്ഞ് 2.45 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. തീ പടരുന്നതു കണ്ട ടൗണിലെ ഏതാനും ഓട്ടോഡ്രൈവര്‍മാര്‍ തീ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് കല്‍പ്പറ്റ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. ആരോ അശ്രദ്ധമായി സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.