വയനാട് ലോക്‌സഭ മണ്ഡലം ഇലക്ഷന്‍ മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലേക്കുള്ള ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും വിവി പാറ്റുമാണ് അസി.ആര്‍.ഒമാര്‍ക്ക് വിതരണം ചെയ്തത്. ഇത് അതാത് നിയോജമകണ്ഡലങ്ങളിലെ സ്ട്രോംങ് റൂമുകളിലേക്ക് മാറ്റി.ബത്തേരിയിലെ ഇലക്ഷന്‍ കമ്മീഷന്റെ വെയര്‍ഹൗസില്‍ നിന്നാണ് ഇലക്ഷന്‍ സാമഗ്രികള്‍ വിതരണം ചെയ്തത്.
സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് ഇന്ന് വിതരണം ചെയ്തത്. ബാലറ്റ്- കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിതരണം.ബത്തേരിയില്‍ 278 ബാലറ്റ് കണ്‍ട്രോള്‍ യൂണിറ്റുകളും, 291 വിവിപാറ്റും, മാനന്തവാടിയില്‍ 223 ബാലറ്റ് കണ്‍ട്രോള്‍ യൂണിറ്റുകളും 233 വിവിപാറ്റുകളും, കല്‍പ്പറ്റ നിയോജകമണ്ഡലത്തിലേക്ക് 241 ബാലറ്റ് കണ്‍ട്രോള്‍ യൂണിറ്റുകളും, 252 വിവിപാറ്റുമാണ് അതാത് ആര്‍ഓമാര്‍ക്ക് കൈമാറിയത്. ഇവ ബത്തേരി സെന്റ്മേരീസ് കോളജില്‍ സജ്ജീകരിച്ച സ്ട്രോംങ് റൂമിലും, കല്‍പ്പറ്റയില്‍ മുട്ടില്‍ ഡബ്ല്യു എം.ഒ കോളജിലും, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളിലും സൂക്ഷിക്കും. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പണവും സൂക്ഷമപരിശോധനയും പിന്‍വലിക്കലിനും ശേഷം ഇവിഎം മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരുകളും ചിഹ്നങ്ങളും ചേര്‍ക്കും. തുടര്‍ന്നാണ് തെരഞ്ഞെടുപ്പിനായി ഇവ ഉപയോഗിക്കുക. നോഡല്‍ ഓഫാര്‍ ആര്‍, ശരത്ചന്ദ്രന്‍, അസി. ആര്‍.ഒമാരായ അനിതകുമാരി, വിശാല്‍ സാഗര്‍ ഭരത്, തഹസില്‍ദാര്‍മാരായ പി.കെ ജോസഫ്, അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പ്രശാന്ത്, പ്രകാശ്, ഉമ്മര്‍ അലി എ്ന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.