മിന്നുമണിയെ സന്ദര്‍ശിച്ച് കെ സുരേന്ദ്രന്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം മിന്നുവിന്റെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥിയെ താമര ചിത്രമുള്ള ഷോള്‍ അണിയിച്ചാണ് താരം സ്വീകരിച്ചത്.മിന്നു മണിയും കുടുംബവുമൊരുക്കിയ ഉച്ചവിരുന്നിലും അദ്ദേഹം പങ്കെടുത്തു. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മിന്നുവിനുള്ള ബിജെപിയുടെ ഉപഹാരവും സംസ്ഥാന അധ്യക്ഷന്‍ കൈമാറി.സ്ത്രീശക്തി സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മിന്നുമണിയെ ആശീര്‍വദിച്ച ചിത്രമാണ് ഉപഹാരമായി നല്‍കിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാത്സല്യ പുത്രി എന്നാണ് സുരേന്ദ്രന്‍ മിന്നുവിനെ വിശേഷിപ്പിച്ചത് 30- ാം തിയ്യതി മിന്നു മണി സോണല്‍ മള്‍ട്ടി ഡേ മത്സരങ്ങള്‍ക്കായി പൂനെയിലേക്ക് പോകും