ബത്തേരി ടൗണിലെ തട്ടുകടകളില്‍ പരിശോധന നടത്തി

0

ബത്തേരി ടൗണിലെ തട്ടുകടകളിലെ ശുചിത്വവും നല്ലഭക്ഷണമാണോ വില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്താനായി നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി.നഗരത്തിലെ പതിനാല് തട്ടുകടകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകട നടത്തിപ്പുകാരില്‍ നിന്ന് പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു.

പഴകിയ എണ്ണ, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വൃത്തിഹീനമായ സാഹചര്യം എന്നിവ സംബന്ധിച്ചാണ് നഗരസഭ ആരോഗ്യവിഭാഗം ടൗണിലെ തട്ടുകടകളില്‍ പരിശോധന നടത്തിയത്. പതിനാല് തട്ടുകടകളിലായിരുന്നു പരിശോധന. നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ വീണ്ടുമുപയോഗിക്കുന്നതായി കണ്ടെത്തി. ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടാതെ വെക്കുന്നതും ശ്രദ്ധയില്‍പെട്ടു. ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കണമെന്ന് നടത്തിപ്പുകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ തട്ടുകടകളിലെ മലിന ജലം പൊതുഓടയിലേക്ക് ഒഴുക്കുന്നവര്‍ക്കെതിരെ പിഴചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ടൗണിലെ ഹോട്ടല്‍ റെസറ്റോറന്റ് മെസ് ഹൗസ് എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും ഏഴ് സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!