മെഗാ കേശ ദാന ക്യാമ്പ്

0

ഈ മാസം 30ന് പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ മെഗാ കേശ ദാന ക്യാമ്പ് നടക്കും. എണ്ണമയം കളഞ്ഞ 12 ഇഞ്ച് മുടി ദാനം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്കും ക്യാന്‍സര്‍, മറ്റ് അസുഖങ്ങള്‍ എന്നിവ മൂലം മുടി നഷ്ടപ്പെട്ടവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. മീനങ്ങാടി സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെയും പടിഞ്ഞാറത്തറ ചെമ്പകമൂല കുരുക്ഷേത്ര ഗ്രന്ഥശാലയുടെയും തൃശൂര്‍ അമല മെഡിക്കല്‍ കോളേജിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ്.

 

സാമൂഹ്യപ്രവര്‍ത്തകനായ പ്രകാശ് പ്രാസ്‌കോ സംഘടിപ്പിക്കുന്ന എട്ടാമത് മെഗാ കേശദാന ക്യാമ്പ് ആണ് പടിഞ്ഞാറത്തറയിലേത്.രാവിലെ 10 മണിക്ക് കേശദാന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിക്കും. എണ്ണമയം കളഞ്ഞ 12 ഇഞ്ച് മുടി ദാനം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്കും ക്യാന്‍സര്‍, മറ്റ് അസുഖങ്ങള്‍ എന്നിവ മൂലം മുടി നഷ്ടപ്പെട്ടവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. സൗജന്യമായി ആവശ്യമുള്ളവര്‍ക്ക് 98 47 29 11 28 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. മുടി നല്‍കാന്‍ താല്പര്യമുള്ള മുഴുവന്‍ ആളുകളും ക്യാമ്പില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പ്രകാശ് പ്രാസ്‌കോ, കേശദാന ക്യാമ്പിന്റെ കോഡിനേറ്റര്‍മാരായ കെ. ആര്‍ സജിത, വിനീഷ ശ്രീപുരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!