മണിക്കുന്ന് മലകയറ്റം 25-ന്……

0

ചരിത്രപ്രസിദ്ധമായ മണിക്കുന്ന് മലകയറ്റം 25ന് നടക്കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .കോട്ടയില്‍ ഭഗവതി ക്ഷേത്രം ചുറ്റുവിളക്ക് മഹോത്സവം 26 നും നടക്കും .25ന് രാവിലെ തൃക്കൈപ്പറ്റ ശിവക്ഷേത്രത്തില്‍ നിന്നും കോട്ടയില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കക്കാട്ടിലും തന്ത്രിമാരോട് ഒപ്പം ആയിരക്കണക്കിന് ഭക്തജനങ്ങളും മലകയറും.

മുഹൂര്‍ത്ത കൊലകൊത്തല്‍ ,ഭണ്ഡാരം എഴുന്നള്ളിപ്പ്, താന്ത്രിക ചടങ്ങുകള്‍ തുടങ്ങി നിരവധി ആചാരങ്ങളുടെ ഭക്തിസാന്ദ്രമായാണ് മലകയറ്റം നടത്തപ്പെടുന്നത്. ഭക്തജനങ്ങള്‍ മല ചവിട്ടി ഭഗവാനുള്ള പൂജാ ദ്രവ്യങ്ങളും അഭിഷേക സാധനങ്ങളും സമര്‍പ്പിച്ച് പൂജയില്‍ പങ്കെടുത്ത് ഭഗവാന്റെ അനുഗ്രഹം വാങ്ങി മലയിറങ്ങി രണ്ടു ക്ഷേത്രങ്ങളിലും എത്തി പൗരാണികമായി ആചരിച്ചുവരുന്ന കഞ്ഞിയും പുഴുക്കും കഴിച്ചാണ് മടങ്ങുക. കോട്ടയില്‍ ദേവസ്വം മുന്‍ മാനേജിംഗ് ട്രസ്റ്റി എംജെ വിജയപത്മന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ രാമചന്ദ്രന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ വി നാരായണന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മലബാര്‍ ദേവസ്വം ബോര്‍ഡ് ടി സി ബിജു, അസിസ്റ്റന്റ് കമ്മീഷണര്‍ കെ കെ പ്രമോദ് കുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി ചാത്തുക്കുട്ടി, മോഹനന്‍ മുണ്ടുപാറ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!