മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് സ്വീകരണം

0

സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് 24ന് ഓശാന ഞായറാഴ്ച
നടവയല്‍ ഇടവകയില്‍ സ്വീകരണം നല്‍കും.മേജര്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടതിനു ശേഷം ആദ്യമായാണ് മാനന്തവാടി രൂപത നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്നത്. ഓശാന ഞായര്‍ തിരു കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

രാവിലെ 7 ന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തില്‍ നടവയല്‍ ടൗണില്‍ വച്ചു സ്വീകരിക്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിനെ റാലിയുടെ അകമ്പടിയോടെ പള്ളിയങ്കണത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് ദേവാലയത്തില്‍ വച്ചു നടക്കുന്ന ഓശാന ഞായര്‍ തിരു കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മുഖ്യകാര്‍മ്മികത്വം വഹിക്കും.ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗണ്‍ ചുറ്റി നടക്കുന്ന റാലിയിലും അദ്ദേഹം പങ്കുചേരും. തുടര്‍ന്ന് അദ്ദേഹം ഇടവയകയുടെ കീഴിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ആദ്യമായി നടവയലില്‍ എത്തുന്ന പിതാവിനെ സ്വീകരിക്കാനുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയായതായും 10000 പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയതായും ആര്‍ച്ച് പ്രീസ്റ്റ് ഫാ.ഗര്‍വാസീസ് മറ്റം, ജോഷി മുണ്ടയ്ക്കല്‍, ബിനു മാങ്കുട്ടത്തില്‍ എന്നിവര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!