വാഴ കൃഷി പൂര്‍ണ്ണമായി നശിപ്പിച്ച് കാട്ടാനക്കൂട്ടം

0

കഴിഞ്ഞ രാത്രി മണല്‍വയല്‍ എല്ലക്കൊല്ലി പ്രദേശത്തിറങ്ങിയ ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.
പൂതാടി പഞ്ചായത്ത് വൈ: പ്രസിഡന്റ് എംഎസ് പ്രഭാകരന്റെ വയലില്‍ കൃഷി ചെയ്ത വിളവെടുപ്പിന് പാകമായ 200 ഓളം വാഴകളാണ് ആനകള്‍ നശിപ്പിച്ചത്.കമുക് ,കാപ്പി , കുരുമുളക്തൈകളും ആന നശിപ്പിച്ചു.

രാത്രി മുഴുവന്‍ തോട്ടത്തില്‍ തങ്ങിയ ആനകള്‍ പുലര്‍ച്ചേയോടെയാണ് കാട്ടിലേക്ക് മടങ്ങിയതെന്നുംആയിരകണക്കിന് രൂപയുടെ നാശനഷ്ടമാണ് കാട്ടാന വരുത്തിയതെന്നും പ്രഭാകരന്‍ പറഞ്ഞു . മഠാപറമ്പ് വനത്തില്‍ നിന്നുമാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ എത്തിയത്.കൃഷി നാശം സംഭവിച്ച സ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തി . അപേക്ഷ നല്കുന്ന പക്ഷം നഷ്ട്ടപരിഹാരം നല്കുമെന്ന് അധികൃതര്‍ പറഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!