8 ചാക്ക് കുരുമുളക് മോഷണം പോയി.

0

അമ്പലവയല്‍ മഞ്ഞപ്പാറയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന എട്ടു ചാക്ക് കുരുമുളക് മോഷണം പോയി.സംഭവത്തില്‍ അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.നരിക്കുണ്ട് സ്വദേശിയായ ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 8 ചാക്ക് കുരുമുളകാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്.വെള്ളിയാഴ്ച രാത്രി നോമ്പ് തുറക്കുന്നതിനായി ഷെഫീഖ് വീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്.

ശനിയാഴ്ച ഗോഡൗണില്‍ എത്തിയ തൊഴിലാളികളാണ് ഗോഡൗണിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ടുചാക് കുരുമുളക് മോഷണം പോയതായി കണ്ടെത്തിയത് .കച്ചവടക്കാരനായ ഷെഫീഖ് വിവിധ സ്ഥലങ്ങളില്‍ നിന്നും മേടിച്ച കുരുമുളക്, കാപ്പി,അടക്ക അടക്കമുള്ള സാധനങ്ങള്‍ മഞ്ഞപ്പാറയിലെ ഗോഡൗണ്‍ പരിസരത്തുള്ള കളത്തില്‍ ഉണക്കിയതിനു ശേഷം ഗോഡൗണില്‍ തന്നെ സൂക്ഷിക്കാറാണ് പതിവ് ഇത്തരത്തില്‍ സൂക്ഷിചിരുന്ന കുരുമുളകാണ് മോഷണം പോയത്.തുടര്‍ന്ന് ഷെഫീഖ് അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കി പോലീസ് അന്വേഷണമരംഭിച്ചു. സ്ഥലത്തുനിന്നും പോലീസിന് മയക്കുമരുന്ന് കുത്തിവെക്കുന്നതിന് ഉപയോഗിക്കുന്ന ആ സിറിഞ്ചുകളും സിഗരറ്റ് കുറ്റികള്‍ അടക്കം കണ്ടെത്തിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!