സജന സജീവന് ഹൃദ്യമായ വരവേല്‍പ്പ്

0

ആദ്യ മല്‍സരം.ഒറ്റ സിക്‌സര്‍. മുംബൈ ഇന്ത്യന്‍സിനെ വിജയപ്പിച്ച വയനാട്ടുകാരി സജന സജീവന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹൃദ്യമായ വരവേല്‍പ്പ്. മുംബെ ഇന്ത്യന്‍സിലെ അനുഭവങ്ങള്‍ പങ്ക് വെച്ച് സജന സജീവന്‍
മുംബെ ടീമിനായി ഇറങ്ങിയ മത്സരത്തിന്റെ അവസാന പന്തില്‍ 5 റണ്‍സായിരുന്നു മുംബൈ ഇന്ത്യന്‍സ് ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ സമയത്ത് ക്രീസിലെത്തിയ സജന താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു സൂപ്പര്‍ സിക്‌സറിലൂടെ മുംബൈ ടീമിന് നേടിക്കൊടുത്തത് 4 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു.

ആദ്യ മത്സരത്തില്‍ അലിസ് ക്യാപ്‌സിക്കെതിരെ നേടിയ ഈ തകര്‍പ്പന്‍ സിക്‌സര്‍ സജനയുടെ കരിയറിന് നല്‍കുന്ന അംഗീകാരം ചെറുതല്ല.മികവുണ്ടായിട്ടും നിര്‍ഭാഗ്യം ഒന്ന് കൊണ്ടു മാത്രം WPL സീസണില്‍ എത്താതിരുന്ന സജനയെ ഈ സീസണിലേക്ക് ഡിസംബറില്‍ മുംബൈ ഇന്ത്യന്‍സ് 15 ലക്ഷം രൂപക്കാണ് സ്വന്തമാക്കിയത് .ഓള്‍റൗണ്ടറായ സജന മികച്ച ഓഫ് സ്പിന്നറുമാണ്. 2011 ല്‍ മാനന്തവാടിയില്‍ നടന്ന ക്യാമ്പില്‍ നിന്നാണ് സജന സജീവന്‍ കൃഷ്ണഗിരി അക്കാദമിയിലേക്കെത്തുന്നത്. അമ്മയും അഛനുമൊപ്പം എത്തിയ സജ്‌ന ക്രിക്കറ്റ് അക്കാദമിയിലെ ഭക്ഷണമെത്തിക്കുന്നവര്‍ക്കും, സെക്യൂരിറ്റി ജീവനക്കാര്‍ക്കുമുള്‍പ്പടെ മുഴുവന്‍ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞത് നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!