സി.പി.എം ബത്തേരി ഏരിയാ കമ്മറ്റി ഓഫീസ് എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ വളര്‍ച്ചയുടെ പടവുകളാണ് ഇത്തരത്തിലുള്ള ഓഫീസുകളെന്ന് അദ്ദേഹം പറഞ്ഞു.സി.പി.എം ബത്തേരി ഏരിയകമ്മറ്റി 80 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഓഫീസ് മന്ദിരം നിര്‍മ്മിച്ചത്. ഓഫീസിനോടനുബന്ധിച്ച് നിര്‍മ്മിച്ച സി.ഭാസ്‌കരന്‍ സ്മാരക ഓഡിറ്റോറിയം സി.കെ ശശീന്ദ്രനും, പി.പി ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറി എം.എല്‍.എ ഒ. ആര്‍ കേളുവും ഉദ്ഘാടനം ചെയ്തു.
സി.പി.എം ജില്ലാസെക്രട്ടറി പി. ഗഗാറിന്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ വി. വി ബേബി അധ്യക്ഷനായി. പി. ഗഗാറിന്‍, പി. ആര്‍ ജയപ്രകാശ്,ടി.കെ രമേശ്, കെ.സി റോസകുട്ടി ടീച്ചര്‍, സി. കെ സഹദേവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.