മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ കൂട്ട തല്ല്
വയനാട് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ സംഘര്‍ഷം. എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസി പി.പി. ഷൈജലിന് ലീഗ് ഓഫീസില്‍ മര്‍ദ്ദനമേറ്റതായി ആരോപണം. ഷൈജലിനെ മുസ്ലീം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിക്ക് ശുപാര്‍ശ നല്കി.
ഹരിത വിഷയത്തില്‍ മാന്യമായ രാഷ്ട്രീയം പറഞ്ഞതന്നെ ലീഗ് ജില്ലാ നേതൃത്യം പലതരത്തില്‍ ദ്രേഹിക്കുകയാണ് തുടര്‍ച്ചയായി. മുട്ടില്‍ കോളേജില്‍ വെച്ച് തന്നെ കുട്ടികളുടെ മുന്പില് വച്ച് മര്‍ദ്ധിച്ചത് ചോദിക്കാന്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തിയ തന്നെ സംഘം ചേര്‍ന്ന് ലീഗ് ജില്ലാസെക്രട്ടറി യഹിയാ ഖാന് തലക്കലിന്റെ നേതൃത്വത്തില്‍ മര്‍ദ്ധിക്കുകയായിരുന്നു എന്നാണ് ഷൈജലിന്റെ ആരോപണം.
എന്നാല്‍ മനപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഷൈജല്‍ ശ്രമിക്കുകയായിരുന്നുവെന്നും,ഷൈജലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു പ്രകോപനവുമില്ലാതെ യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റായ സക്കീറിനെ ഓഫീസിലെത്തി മര്‍ദ്ധിക്കുകയായിരുന്നുവെന്നും ലീഗ് ജില്ലാ സെക്രട്ടറി യാഹ്യാഖാന് തലക്കല്‍ പറഞ്ഞു. എം എസ് എഫില്‍ നിന്ന് സസ്പെന്റ് ചെയ്ത ഷൈജലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കാന്‍ സംസ്ഥാന കമ്മറ്റിക്ക് ശുപാര്‍ശ നല്കാന് യോഗം തീരുമാനിച്ചതായും യാഹ്യാ ഖാന് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ഷൈജല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്.