തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം ജോയ്‌സി ജെയ്‌സണ്

0

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം കരസ്ഥമാക്കി ദ്വാരക കാട്ടാംകോട്ടില്‍ ജോയ്‌സി ജെയ്‌സണ്‍, ജില്ലയില്‍ തയ്യല്‍ മേഖലയില്‍ നിന്നും ആദ്യമായാണ് ഒരു വനിതക്ക് സംസ്ഥാന തല പുരസ്‌ക്കാരം ലഭിക്കുന്നത്.
25 വര്‍ഷമായി തയ്യല്‍ മേഖലയിലുണ്ട് ഇവര്‍, എസ് എസ് എല്‍ സി കഴിഞ്ഞ് രണ്ട് വര്‍ഷം ഗവ: അംഗീകൃത തയ്യല്‍ കോഴ്‌സിന് ചേര്‍ന്നു. പിന്നീടീങ്ങോട്ടുള്ള ജീവിതം നൂലും, സൂചിയും കോര്‍ത്ത് മറ്റുള്ളവരുടെ അഴകിന് ഊടും പാവും നല്‍കുന്ന തിരക്കിലായിരുന്നു ജോയ്‌സി.

തയ്യല്‍ തൊഴിലാളിയായിരുന്ന മാതാവ് അല്‍ഫോന്‍സയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മേഖലയിലേക്ക് എത്തിചേര്‍ന്നത്. 19 തൊഴില്‍ മേഖലകളാണ് പുരസ്‌ക്കാരത്തിനായി പരിഗണിച്ചത് ഇതില്‍ തയ്യല്‍ വിഭാഗത്തിലാണ് കഠിനാധ്വാനത്തിനുള്ള പ്രതിഫലമായി സംസ്ഥാന തല അംഗീകാരം ജോയ് സിയെ തേടിയെത്തിയത്.അംഗീകാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും തയ്യല്‍ മേഖല ഇന്ന് വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇവര്‍ പറഞ്ഞു, ദ്വാരകയിലെ തയ്യല്‍ യൂണിറ്റിലെ ജോലി കഴിഞ്ഞുള്ള സമയം വീടുകളിലും മറ്റും ചെന്ന് തയ്യല്‍ പരിശീലനം സൗജന്യമായി ചെയ്ത് നല്‍കുന്നതിലും സമയം കണ്ടെത്താറുണ്ട്.കെ എസ് ആര്‍ ടി സി യില്‍ കണ്ടക്ടറായ ഭര്‍ത്താവ് ജെയ്‌സണും, മക്കളായ ജെസ്ബിനും,ആന്‍ മേരിയും ജോയ് സി ക്ക് ലഭിച്ച അംഗീകാരത്തിന്റെ ആഹ്‌ളാദത്തിലാണ്,

Leave A Reply

Your email address will not be published.

error: Content is protected !!