മാനന്തവാടിയില്‍ മത്സ്യമാര്‍ക്കറ്റ് ബൈലോയില്‍ മാറ്റം

0

മാനന്തവാടി നഗരസഭ മത്സ്യ മാര്‍ക്കറ്റ് ബൈലോയില്‍ താത്ക്കാലികമായി ഭേദഗതി വരുത്തിയതായി ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ബൈലോ പ്രകാരം മത്സ്യ മാര്‍ക്കറ്റിന്റെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യ വ്യാപാരം നടത്താന്‍ പാടില്ല. ഭേദഗതി പ്രകാരം ഒന്നാം സോണായ തലശ്ശേരി റോഡില്‍ കെഎസ്ഇബി സബ്ബ് സ്റ്റേഷന്‍ പരിസരം, കോഴിക്കോട് റോഡില്‍ കോടതി ജംഗ്ഷന്‍, മൈസൂര്‍ റോഡില്‍ ഫോറസ്റ്റ് ഓഫീസ് വരെയും,വള്ളിയൂര്‍ക്കാവ് റോഡില്‍ സബ്ബ് കളക്ടറുടെ വസതിവരെയും, താഴെയങ്ങാടി റോഡില്‍ ജ്യോതി ആശുപത്രി മുന്‍വശം വരെയും തവിഞ്ഞാല്‍ റോഡില്‍ എഫ്‌സിസി കോണ്‍വെന്റ് വരെയും മത്സ്യ വ്യാപാരം നടത്താന്‍ പാടുള്ളതല്ല. ഇതിന് പുറത്തേക്ക് വ്യാപാരം നടത്താം.മേല്‍ പറഞ്ഞ സ്ഥലങ്ങള്‍ കഴിഞ്ഞ് 2 കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യ വ്യാപാരം നടത്തുന്നതിന് സ്വന്തമായി കെട്ടിടം, മാലിന്യ സംസ്‌കരണ സൗകര്യം എന്നിവയുള്ളവര്‍ക്ക് 1 ലക്ഷം രൂപ ഫിക്‌സ്ഡ് തുക നഗരസഭയില്‍ അടച്ചെങ്കില്‍ മാത്രമെ മത്സ്യ വ്യാപാരത്തിന് ലൈസന്‍സ് ലഭ്യമാവുകയുള്ളു.

നഗരസഭ പരിധിയിലെ മൊത്ത മത്സ്യ വ്യാപാരികള്‍ ബോക്‌സ് ഒന്നിന് 10 രൂപ നഗരസഭയില്‍ അടക്കണം, തിരുമാനങ്ങള്‍ എപ്രില്‍ ഒന്ന് മുതല്‍ നടപ്പില്‍ വരും. നിലവിലെ മാര്‍ക്കറ്റിലെ മത്സ്യ മാംസ മാര്‍ക്കറ്റ് സ്റ്റാളുകളിലെ ലേലം: നാളെ 10 മണിക്ക് നഗരസഭയില്‍ നടക്കും

Leave A Reply

Your email address will not be published.

error: Content is protected !!