പൂതാടിയില്‍ ഡെങ്കിപനി പടരുന്നു. 20 ഓളം പേര്‍ക്ക് രോഗബാധ

0

പൂതാടിയില്‍ ഡെങ്കിപനി പടരുന്നു. 20 ഓളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ചെമ്പകപറ്റ,പൂതാടി പ്രദേശത്താണ് ആഴ്ച്ചകളായി ഡെങ്കിപനി പടരുന്നത്.രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ചെമ്പകപറ്റ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ബോധവത്കരണ ക്ലാസും ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ നിര്‍ദ്ദേശം നല്‍കി.

 

ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വീടുകളില്‍ കയറിയിറങ്ങി കൊതുകളുടെ നശീകരണം,ഉറവിട നശീകരണം , വീടുകളില്‍ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട് .ചെമ്പകപറ്റ ജനകീയാരോഗ്യകേന്ദ്രത്തില്‍ ജന പ്രതിനിധികളും , ആരോഗ്യ വകുപ്പ് അധികൃതരും അവലോകനയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ആശാവര്‍ക്കര്‍മാര്‍ , അങ്കണവാടി വര്‍ക്കേഴ്‌സ് , കുടുംബശ്രീ അംഗങ്ങള്‍യോഗത്തില്‍ പങ്കെടുത്തു .പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ,ഐ ബി മൃണാളിനി ,മിനി സുരേന്ദ്രന്‍, മിനി ശശി സ്മിതാ സജി , പൂതാടി മെഡിക്കല്‍ ഓഫീസര്‍
ഡോ: സിതാര , എച്ച് ഐ ഒ എസ് സജീവ് , ജെ എച്ച് ഐ സന്ദീപ് , രജ്ജിത്ത് ,
ബൈജു , തുടങിയവര്‍ പങ്കെടുത്തു .

Leave A Reply

Your email address will not be published.

error: Content is protected !!