മാനന്തവാടിയില്‍ പഴകിയ ഭക്ഷണം പിടികൂടി; ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലുകള്‍ അടപ്പിച്ചു
മാനന്തവാടി നഗരസഭയില്‍ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണസാധങ്ങള്‍ പിടികൂടിയ സ്ഥാപനങ്ങള്‍ ബിജെപി ജില്ലാ സെക്രട്ടറി കണ്ണന്‍ കണിയാരത്തിന്റെ നേതൃത്വത്തില്‍ അടപ്പിച്ചു. പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത സാധനങ്ങള്‍ പിടികൂടിയ പോസ്റ്റ് ഓഫിസ് ജംഗ്ഷനിലെ ഹോട്ടല്‍സിറ്റി, മൈസൂര്‍ റോഡിലെ മൈബേക്‌സ്, എരുമത്തെരുവിലെ റിലാക്‌സ് എന്നീ സ്ഥാപനങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ പൂട്ടിച്ചത്