ജില്ലാതല പഠനോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 26ന്

0

ജില്ലാതല പഠനോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 26ന് ആനപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് തുറമുഖം ടൂറിസം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ പഠനോത്സവത്തിന്റെ ഒപ്പം തന്നെ ഗോത്ര ഫെസ്റ്റും നടത്തപ്പെടും. ഗോത്ര ഫെസ്റ്റിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രനും നവീകരിച്ച പ്രൈമറി പ്രീ പ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം മാനന്തവാടി എം.എല്‍.എ ഒ .ആര്‍ കേളുവും പ്രാദേശിക ചരിത്ര മ്യൂസിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും,ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശശിയും നിര്‍വ്വഹിക്കും.വിദ്യാലയം മികവിന്റെ കേന്ദ്രമാണെന്നും പഠനത്തിനെത്തുന്ന കുട്ടികള്‍ അറിവ് നിര്‍മ്മിക്കുകയും, സ്വാംശീകരിക്കുകയും , പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന ധാരണ രക്ഷിതാക്കളില്‍ ഉണ്ടാകുന്ന തോടൊപ്പം ഗുണപരവും അര്‍ത്ഥപൂര്‍ണ്ണവുമായ വിദ്യാഭ്യാസമാണ് അവരുടെ കുട്ടികള്‍ ആര്‍ജ്ജിക്കുന്നത് എന്ന ഉത്തമബോധ്യം രക്ഷിതാക്കളില്‍ സൃഷ്ടിക്കുകയുമാണ് പഠനോത്സവം ലക്ഷ്യം വെക്കുന്നതെന്ന് കല്പറ്റയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ പ്രഭാകരന്‍, സര്‍വശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എന്‍ ബാബുരാജ് ,പ്രധാന അധ്യാപകന്‍ എം എസ് ബാബുരാജന്‍, പിടിഎ പ്രസിഡണ്ട് കെ കെ സുധാകരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ വി.സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!