കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നയിക്കുന്ന കേരള യാത്ര ജനുവരി 28 തിങ്കളാഴ്ച്ച മാനന്തവാടി ബോയ്‌സ് ടൗണില്‍ നല്‍കുന്ന വരവേല്‍പ്പോടുകൂടി ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമിടുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ.ജെ ദേവസ്വ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കല്‍പ്പറ്റ മാതൃഭൂമി ഓഫീസിന് സമീപത്തുള്ള ജോസ് കൈതമറ്റം നഗറില്‍ സമാപന പൊതുസമ്മേളനം നടക്കും.കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം, എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരള യാത്ര നടത്തുന്നത്. യാത്രാരംഭം മുതല്‍ യാത്ര അവസാനിക്കുന്ന ഫെബ്രുവരി 15 വരെ പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ യു.ഡി.എഫ്. നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേഷ്‌ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ജില്ലയില്‍ നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ എം.എല്‍.എമാരായ സി.എഫ്.തോമസ് , ഡോ.എന്‍.ജയരാജ്, മോന്‍സ് ജോസഫ് , റോഷി അഗസ്റ്റ്യന്‍, എക്‌സ് എം. പി ജോയി അബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ജെ ദേവസ്യ, ജില്ലാ ഭാരവാഹികളായ ടി.എസ് ജോര്‍ജ്ജ്, പി.അബ്ദുല്‍ സലാം, ജോസഫ് മാണിശ്ശേരി, കുര്യന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.